Subscribe Us

വിഗ്ഗു വെയ്‌ക്കും; വേണ്ടിവന്നാല്‍ നഗ്നമായും അഭിനയിക്കും: മോഹന്‍ ലാല്‍

താന്‍ 'വിഗ്‌' വെച്ചാണ്‌ അഭിനയിക്കുന്നതെന്ന്‌ മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാല്‍. ഒരു മാഗസിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ താരം ഇക്കാര്യം അംഗീകരിച്ചത്‌. താന്‍ വിഗ്‌ വെച്ചാണ്‌ അഭിനയിക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. വിഗ്ഗു വെയ്‌ക്കാന്‍ തുടങ്ങിയശേഷം വിഗ്ഗ് ഇല്ലാതെ അഭിനയിച്ചിട്ടില്ലെന്നും താരം പറയുന്നു.

സൂപ്പര്‍ താരം രജനീകാന്ത്‌ ഉള്‍പ്പെടെ പൊതു വേദികളില്‍ വിഗ്ഗില്ലാതെ പ്രത്യക്ഷപ്പെടുമ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ലാല്‍ വിഗ്‌ ഉപയോഗിക്കുന്നതിനെ സോഷ്യല്‍ മീഡിയകളില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പരിഹാസങ്ങള്‍ക്കുള്ള ചുട്ട മറുപടിയായാണ്‌ മുമ്പ്‌ ഒരിക്കല്‍പോലും പ്രതികരിക്കാത്ത വിഷയത്തില്‍ താരം നിലപാട്‌ വ്യക്‌തമാക്കിയത്‌.

വിഗ്ഗു വെയ്‌ക്കാതെ താന്‍ കുറേ അഭിനയിച്ചിട്ടുണ്ട്‌. ഇപ്പോള്‍ വിഗ്ഗു വെയ്‌ക്കുന്നു. ഇപ്പോള്‍ മേയ്‌ക്കപ്പിന്‌ വളരെ സാധ്യതയുള്ള കാലമാണ്‌. ഇതുകൊണ്ടുതന്നെ മുടി കുറഞ്ഞ ആളിന്റെ കാരക്‌ടര്‍ വന്നാലും അതിന്‌ വിഗ്ഗോ മേയ്‌ക്കപ്പോ ഉപയോഗിക്കുമെന്നും ലാല്‍ പറയുന്നു.

ഒരു ആക്‌ടര്‍ എന്ന നിലയില്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ എനിക്ക്‌ ഇഷ്‌ടമുള്ളതാണ്‌ ഞാന്‍ ചെയ്യുന്നത്‌. നാളെ ഒരു സംവിധായകന്‍ എന്നോട്‌ തുണിയില്ലാതെ അഭിനയിക്കാന്‍ പറഞ്ഞാല്‍ എനിക്ക്‌ ഇഷ്‌ടമുണ്ടെങ്ങില്‍ ഞാന്‍ ചെയ്യാമെന്ന്‌ പറയും. അതിനുള്ള സ്വാതന്ത്രം എനിക്കുണ്ടെന്നും ലാല്‍ വ്യക്‌തമാക്കുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS