Subscribe Us

ഗൂഗിളിന്റെ പുതിയ ഫോട്ടോ ഷെയറിങ് സര്‍വീസ് വരുന്നു: റിപ്പോര്‍ട്ട്‌

ഗൂഗിള്‍ പ്ലസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമല്ലാതെ പുതിയൊരു ഫോട്ടോ ഷെയറിങ് സര്‍വീസ് ഗൂഗിള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന സര്‍വീസാകുമത്.

ഈ മാസമവസാനം നടക്കുന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ( Google I/O developers conference ) പുതിയ സര്‍വീസ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഫോട്ടോകളെ ഗൂഗിള്‍ പ്ലസ് സ്ട്രീമില്‍നിന്ന് വേര്‍തിരിക്കാന്‍ പോകുന്നുവെന്ന് മുമ്പ് വന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമാവുകയാണ് പുതിയ റിപ്പോര്‍ട്ട്.

'ബ്ലൂംബര്‍ഗ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് 
പ്രകാരമാണെങ്കില്‍, പുതിയ സര്‍വീസ് ഫോട്ടോകള്‍ക്ക് മാത്രമായുള്ളതായിരിക്കും. ഇക്കാര്യത്തില്‍ മുഖ്യപ്രതിയോഗിയായ ഫെയ്‌സ്ബുക്കുമായി മത്സരിക്കാനാണ് ഗൂഗിളിന്റെ നീക്കം. മൊബൈല്‍ ഫോട്ടോഷെയറിങ് സര്‍വീസായ ഇന്‍സ്റ്റഗ്രാമിനെ ( Instagram ) 2012 ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു. 

ഫോട്ടോ സര്‍വീസ് കൂടാതെ, മറ്റ് ചില പുതിയ സംഗതികളും ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയ്ഡ് എം എന്ന അപരനാമമുള്ള പുതിയ ആന്‍ഡ്രോയ്ഡ് ഒഎസ് വേര്‍ഷനാണ് പ്രതീക്ഷിക്കപ്പെടുന്ന ഒന്ന്. പുഷ് മെസേജിങ് പ്ലാറ്റ്‌ഫോമായ ക്ലൗഡ് മെസേജിങ് 3.0 ആണ് ഗൂഗിള്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന മറ്റൊരു സര്‍വീസ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS