Subscribe Us

ഐഡിലിങ് സ്റ്റോപ്പ് സംവിധാനവുമായി മാരുതി

ഇന്ധനക്ഷമമായ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട മാരുതി സുസുക്കി ഒരുപടികൂടി മുന്നേറാന്‍ ഒരുങ്ങുന്നു. ഐഡിലിങ്ങ് സ്റ്റോപ്പ് സംവിധാനം കാറുകളില്‍ അവതരിപ്പിച്ചാണ് മാരുതി ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. വിലയേറിയ കാറുകളിലുള്ള സ്റ്റാര്‍ട്ട് - സ്റ്റോപ്പ് സംവിധാനത്തിന്റെ ചിലവുകുറഞ്ഞ രൂപമാണ് ഐഡിലിങ് സ്റ്റോപ്പ്. വിലയേറിയ ഓട്ടോമാറ്റിക് കാറുകള്‍ക്ക് ബദലായി ചിലവ് കുറഞ്ഞ ഓട്ടോമേറ്റഡ് മാനുല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി) വിജയകരമായി അവതരിപ്പിച്ചതിന് ശേഷമാണ് മാരുതി ഐഡിലിങ് സ്റ്റോപ്പുമായി രംഗത്തെത്തുന്നത്.

ട്രാഫിക് സിഗ്നല്‍ അടക്കമുള്ളവയില്‍ വാഹനം നിശ്ചിത സമയത്തിലധിക്കം നിര്‍ത്തിയിട്ടാല്‍ എന്‍ജിന്‍ താനെ ഓഫാക്കുന്നതാണ് സംവിധാനം. വീണ്ടും സ്റ്റാര്‍ട്ടുചെയ്യാന്‍ ക്ലച്ചില്‍ കാലമര്‍ത്തിയാല്‍ മാത്രംമതി. എന്‍ജിന്‍ ഓഫായാല്‍ എ.സി അടക്കമുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യത്തിനും മാരുതി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. എ.സിയുടെ പ്രവര്‍ത്തനം നിലച്ചാലും നിശ്ചിത സമയത്തേക്ക് തണുപ്പ് നിലനിര്‍ത്തുന്ന ഇക്കോ കൂള്‍ എന്ന സംവിധാനമാണ് പരിഹാരം.

നിലവില്‍ മഹീന്ദ്രയുടെ വിലയേറിയ എസ്.യു.വി മോഡലുകളില്‍ സ്റ്റാര്‍ട്ട് - സ്‌റ്റോപ്പ് സംവിധാനമുണ്ട്. ചെറുകാറുകളില്‍ ഇത് ആദ്യമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. വാഗണ്‍ ആര്‍ കാറിലാണ് ഐഡിലിങ് സ്റ്റോപ്പ് സംവിധാനം മാരുതി ആദ്യം അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. സാധാരണ സാഹചര്യങ്ങളില്‍ സ്റ്റോപ്പ് ഐഡിലിങ് സംവിധാനം രണ്ട് മുതല്‍ മൂന്ന് കിലോമീറ്റര്‍വരെ വാഹനങ്ങള്‍ക്ക് അധിക മൈലേജ് നല്‍കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS