Subscribe Us

ബാബു ആന്റണി ഹോളിവുഡിലേക്ക്

നടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്. വാറന്‍ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. റോബർട്ട് ഫർഹാം നായകനായി എത്തുന്ന ആക്ഷന്‍ ചിത്രമായിരിക്കും ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ്. സയ്ന മക്കോയ്, കെന്‌യ ഹണ്ടർ, ഡാർവിൻ മെൻഡിയറോ എന്നിവരാണ് മറ്റുതാരങ്ങൾ.

ബാബു ആന്റണി അഭിനയിച്ച തമിഴ്ചിത്രം കാക്കമിഠായി ഈ വർഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയിരുന്നു. ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിനും ഗോൾഡ് കോസ്റ്റ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ബാബു ആന്റണിയുടെ ഹോളീവുഡ് പ്രവേശനം.

Post a Comment

0 Comments

CLOSE ADS


CLOSE ADS