Subscribe Us

ഹിമാലയത്തില്‍ 'അത്ഭുതസസ്യ'ത്തെ കണ്ടെത്തി

ഹിമാലയത്തില്‍ പരീക്ഷണം നടത്തിയിരുന്ന ഒരു വിഭാഗം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നിരവധി ഗുണങ്ങളുള്ള അത്ഭുത സസ്യം കണ്ടെത്തി. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുതകുന്നതും മലനിരകളുടെ ഉയരത്തില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ കഴിവുള്ളതുമായ റോഡിയോള (Rodiola) ആണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അണുവികിരണം തടയുന്നതിനും റോഡിയോളയ്ക്ക് കഴിവുണ്ട്. ഹിമാലയത്തിലെ 'സഞ്ജീവനി' എന്ന് വിശേഷിപ്പിക്കാന്‍ കാരണവും ഈ ഗുണങ്ങള്‍ തന്നെയാണ്.

പുരാണങ്ങളില്‍ പറയുന്ന സഞ്ജീവനിയ്ക്കായുള്ള അന്വേഷണം ഇനി അവസാനിപ്പിക്കാം എന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഉയര്‍ന്ന മലനിരകളിലെ തണുപ്പു കൂടിയ സാഹചര്യങ്ങളിലാണ് ഈ സസ്യം വളരുക. മധ്യേഷ്യയിലും നോര്‍ത്ത് അമേരിക്കയിലും ആല്‍പ്‌സ് പര്‍വ്വത നിരകളിലുമൊക്കെയാണ് ഈ സസ്യം കണ്ടുവരുന്നത്. റോഡിയോള റോസിയ (Rodiola Rosea) എന്നാണ് സസ്യത്തിന്റെ ശാസ്ത്രീയ നാമം.

ലഡാക്കിലെ ലേ ജില്ലയില്‍ ഗവേഷണം നടത്തുന്ന ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ച് (ഡിഐഎച്ച്എആര്‍) എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണ് സസ്യം കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികള്‍ക്കിടയില്‍ 'സോളോ' എന്നറിയപ്പെടുന്ന സസ്യത്തിന്റെ ഇല പച്ചക്കറിയായി ഉപയോഗിച്ചിരുന്നു.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും, പ്രതികൂലമായ കാലാവസ്ഥകളില്‍ ജീവിക്കാന്‍ സഹായിക്കുകയും റേഡിയോ ആക്ടീവ് വികിരണങ്ങളായ ഗാമാ കിരണങ്ങളെ തടയാന്‍ സഹായിക്കുകയും ചെയ്യുന്ന അദ്ഭുത സസ്യമാണ് റോഡിയോളയെന്ന് ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ ആര്‍ ബി ശ്രീവാസ്തവ പറയുന്നു. ഇത് വ്യാപകമായി ഉദ്പാദിപ്പിച്ച് ഉപയോഗിക്കുന്നത് സിയാച്ചിന്‍ പോലുള്ള ഉയര്‍ന്ന മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അവിടങ്ങളിലെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലനിരകളിലെ കുറഞ്ഞ ഓക്‌സിജനും കുറഞ്ഞ മര്‍ദ്ദവുമുള്ള സാഹചര്യത്തെ അതിജീവിക്കാന്‍ ഈ സസ്യം ഫലപ്രദമാണ്. ദിവസത്തില്‍ 24 മണിക്കൂറും മഞ്ഞിന്റെ വെളുപ്പു മാത്രം കണ്ട് കഴിയുന്ന സൈനികര്‍ക്ക് ഉണ്ടാകുന്ന വിഷാദത്തിനും വിശപ്പില്ലായ്മക്കുമെല്ലാം റോഡിയോള ഒരു പരിഹാരമാണ്. പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയിലും ഇത്തരം പ്രശ്‌നങ്ങള്‍ക്കായി റോഡിയോള ഉപയോഗിക്കുന്നുണ്ട്.

വേഗത്തില്‍ പ്രായമാകുന്നത് തടയാനും ശരീര കോശങ്ങള്‍ പുനഃനിര്‍മിക്കാനും ന്യൂറോണുകളെ സംരക്ഷിക്കാനുമെല്ലാം ഈ സസ്യത്തിന് കഴിയുമെന്ന് റേഡിയോളയുടെ വൈദ്യശാസ്ത്ര സാധ്യതയെ കുറിച്ചു പഠിക്കുന്ന സുനില്‍ ഹോത്ത് പറയുന്നു. ലോകത്തിന്റെ പല ഭാഗത്തും കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കുള്ള മരുന്നായും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്.

സൈന്യത്തിനായി ചില മരുന്നുകള്‍ ഗവേഷകര്‍ ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു. അവ ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ കാര്യമായ സ്വീകാര്യതയും നേടിയിട്ടുണ്ട്. ഹിമാലയത്തിലെ 'സഞ്ജീവനി' ഉപയോഗിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഗവേഷക സംഘം ഇപ്പോള്‍

Post a Comment

0 Comments

CLOSE ADS

CLOSE ADS