Subscribe Us

ദുല്‍കറിനും നിത്യക്കും ബിഗ് ബിയുടെ പ്രശംസ

മണിരത്‌നത്തിന്റെ 'ഓകെ കണ്‍മണി' എന്ന ചിത്രം ദുല്‍കറിന്റെ കരിയറില്‍ ബ്രേയ്ക്കാവുകയാണ്. പ്രേക്ഷകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നുമുള്ള നല്ല പ്രതികരണങ്ങള്‍ക്കും രാം ഗോപാല്‍ വര്‍മയുടെ പരാമര്‍ശത്തിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍ തന്നെ ദുല്‍ഖറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നതെന്ന് ചിത്രം കണ്ട ശേഷം ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. ദുല്‍ഖറിനൊപ്പം നിത്യയെയും അഭിനന്ദിക്കാന്‍ ബിഗ് ബി മറന്നില്ല. മാറിയ കാലത്തിന്റെ പ്രണയം ചിത്രത്തില്‍ മണിരത്‌നം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചു.

Post a Comment

0 Comments

CLOSE ADS


CLOSE ADS