Subscribe Us

ഒരു സ്റ്റാര്‍ട്ട് അപ് സംരംഭം കെട്ടിപ്പടുത്ത കഥ

മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ഗ്ലാമറസ് ജോലി വിട്ടെറിഞ്ഞ് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നവരുടെ വിജയകഥകള്‍ ഇന്ന് അപൂര്‍വമല്ല. ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വ്യാപാരത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിച്ച ഒരു സംരംഭകന്റെ കഥയാണ് ഇവിടെ വിവരിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് ഏതാനും ആഴ്ചകള്‍ കൊച്ചിയില്‍ ചെലവഴിച്ച, കേരളത്തെ ഇഷ്ടപ്പെടുന്ന രാജീവ് ശ്രീവത്സ എന്ന 36 കാരന്റെ കഥ. മദ്രാസ് ഐ.ഐ.ടി.യില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന കാലത്ത് ഇന്റേണ്‍ഷിപ്പിനായി രണ്ട് മാസം കൊച്ചി കപ്പല്‍ശാലയിലായിരുന്നു പരിശീലനം.

പഠനശേഷം ചെന്നൈയില്‍ ഇന്‍ ഫോസിസില്‍ രണ്ട് വര്‍ഷം സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായി ജോലി. പിന്നീട് ബാംഗ്ലൂര്‍ ഐ.ഐ. എമ്മില്‍ നിന്ന് എം.ബി. എ. അതുകഴിഞ്ഞയുടന്‍ ഐ.ടി. കമ്പനിയാ യ കോഗ്‌നിസന്റില്‍ അ ക്കൗണ്ട്‌സ് മാനേജരായി ചേര്‍ന്നു. ഇന്ത്യയിലും അമേരിക്കയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമൊക്കെയായി നാല് വര്‍ഷം. വീണ്ടും നാട്ടിലേക്ക്.

നാല് വര്‍ഷം യാഹൂവില്‍. ആ സമയത്താണ് പഴയ സുഹൃത്ത് ആശി ഷ് ഗോയലിനെ കണ്ടുമുട്ടുന്നത്. ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ രാജീവിന്റെ ബാച്ച്‌മേറ്റും ഹോസ്റ്റലില്‍ അയല്‍വാസിയുമായിരുന്നു അദ്ദേഹം. 'അമര്‍ ചിത്രകഥ മീഡി യ'യുടെ സി.ഒ.ഒ. ആ യി പ്രവര്‍ത്തിച്ചുവരികയായിരുന്നു ആശിഷ്. അവര്‍ അവധി ദിവസങ്ങളില്‍ കണ്ടുമുട്ടി, പഴയ ഓര്‍മകള്‍ പങ്കുവച്ചു. ഇതിനിടെ രണ്ടുപേരുടെയും മനസ്സിലുള്ള സംരംഭക ആശയങ്ങള്‍ 'കോഫി ടേബിള്‍ ചര്‍ച്ച' കളില്‍ നിറഞ്ഞു.

അമേരിക്കയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമുള്ള കാലത്ത് 'ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍' തൊട്ടറിഞ്ഞ രാജീവ്, അത്തര മൊന്നിന് ഇന്ത്യയില്‍ ഓണ്‍ലൈ ന്‍ വിപണി പിടിച്ചാലോ എന്ന ആശയം മുന്നോട്ടുവച്ചു. ഇന്ത്യയിലെ മൊത്തം ഫര്‍ണിച്ചര്‍ വിപണിയുടെ 10 ശതമാനം പോലും സംഘടിത മേഖലയില്‍ ഇല്ലാത്ത സമയത്ത് ഓണ്‍ലൈനിലൂടെ വില്പന സാധ്യമാകുമോ എന്ന സന്ദേഹം ഇല്ലാതിരുന്നില്ല. പക്ഷേ, പുതിയ ട്രെന്‍ഡിലുള്ള ഫര്‍ണിച്ചര്‍ വാങ്ങാന്‍ പുതുതലമുറ തയ്യാറാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

അങ്ങനെ ഇരുവരും ജോലി വിട്ടെറിഞ്ഞ് 2012 ജൂലായില്‍ ബെംഗളൂരു ആസ്ഥാനമായി 'അര്‍ബന്‍ ലാഡര്‍' എന്ന പേരില്‍ ഓണ്‍ ലൈന്‍ ഫര്‍ണിച്ചര്‍ വിപണിക്ക് തുടക്കമിട്ടു. ആശിഷ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും രാജീവ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും. ഒപ്പം നാലഞ്ച് ജീവനക്കാര്‍.

ആദ്യമാസം തന്നെ'കലാരി ക്യാപ്പിറ്റല്‍' എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സംരംഭത്തില്‍ നിന്ന് ഒരു ദശലക്ഷം ഡോളര്‍ (ഏതാണ്ട് 6.20 കോ ടി രൂപ) പ്രാരംഭ മൂലധനമായി നേടി. ബെംഗളൂരു, ഡ ല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ആദ്യ വര്‍ഷം ഫര്‍ണിച്ചര്‍ ലഭ്യമാക്കിയത്. ഇപ്പോള്‍ കൊച്ചി ഉള്‍പ്പെടെ 12 നഗരങ്ങളില്‍ അര്‍ബന്‍ ലാഡര്‍, ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 30 ന ഗരങ്ങളില്‍ സാന്നിദ്ധ്യമാ?കുമെന്ന് അര്‍ബന്‍ ലാഡര്‍ സി.ഒ.ഒ. രാജീവ് ശ്രീവത്സ പറയുന്നു.

ഫര്‍ണിച്ചറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി, ഇപ്പോള്‍ ഹോം ഡെക്കര്‍ ഉത്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്.

വികസന പ്രവര്‍ത്ത നങ്ങള്‍ക്കായി വന്‍തോതില്‍ മൂലധനം സ്വരൂപിക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. കഴി ഞ്ഞ ആഴ്ച സെക്വയ കാപ്പിറ്റല്‍, ടി.ആര്‍.ക്യാപ്പിറ്റല്‍, സ്‌റ്റെഡ് വ്യൂ, സെയ്ഫ് പാര്‍ട്ട്‌ണേഴ്‌സ്, കലാരി ക്യാപ്പിറ്റല്‍ എന്നിവയില്‍ നിന്നായി 50 ദശലക്ഷം ഡോളര്‍ (ഏതാ ണ്ട് 310 കോടി രൂപ) സ്വരൂപിച്ചു.

ഇതോടെ, പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൊത്തം 77 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 480 കോടി രൂപ) സ്വരൂപിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഇതിനിടെ, പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ വ്യക്തിപരമായ നിലയില്‍ അര്‍ബന്‍ ലാഡറില്‍ നിക്ഷേപം നടത്തി.

ഏതാണ്ട് 1.80 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയിലെ ഫര്‍ണിച്ചര്‍ വിപണി. ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. ഇതില്‍ ഓണ്‍ലൈനിന്റെ പങ്ക് ഇപ്പോള്‍ ഒരു ശതമാനം വരും. അതായത്, ഏതാണ്ട് 1,800 കോടി രൂപ.

വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ഫര്‍ണിച്ചറിന്റെ ഓണ്‍ലൈന്‍ വിപണി വളര്‍ന്നതെന്ന് ഓര്‍ക്കണം. അടുത്ത ഒരു ദശാബ്ദം കൊണ്ട് ഓണ്‍ലൈനിന്റെ വിഹിതം വന്‍ തോതില്‍ ഉയരുമെന്നാണ് പ്രതീക്ഷ യെന്ന് രാജീവ് വിശ്വസിക്കുന്നു.

സ്റ്റാര്‍ട്ട് അപ് സംരംഭം സ്വപ്നം കാണുന്നവര്‍ക്ക്


ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുകളില്‍ ഒന്നായി മാറിയ അര്‍ബന്‍ ലാഡറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രാജീവ് ശ്രീവത്സ നല്‍കുന്ന ഉപദേശം.

പുതുസംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ അന്തരീക്ഷമാണ് ഇപ്പോള്‍. വരും വര്‍ഷങ്ങളില്‍ വിപണിയുടെ സ്വഭാവം മാറിമറിയാന്‍ പോകുകയാണ്.
വിശാലമായ വിപണിയുള്ള ഒരു ഉത്പന്നമോ ആശയമോ തിരഞ്ഞെടുത്ത് അതില്‍ സംരംഭം കെട്ടിപ്പടുക്കുക.
അങ്ങേയറ്റത്തെ ആവേശ ത്തോടെ വേണം സംരംഭം പടുത്തുയര്‍ത്താന്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS